Sports
അഡ്ലെയ്ഡ്: ആവേശപ്പോരാട്ടത്തിനൊടുവിൽ ആഷസ് കിരീടം നിലനിർത്തി ഓസ്ട്രേലിയ. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 82 റണ്‍സിനാണ് ആതിഥേയർ പരാജയപ്പെടുത്തിയത്. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ടെസ്റ്റും വിജയിച്ചതോടെയാണ് ഓസീസ് കിരിടം സ്വന്തമാക്കിയത്. സ്കോർ: ഓസ്ട്രേലിയ- 371 & 349, ഇംഗ്ലണ്ട് - 286 & 352.
ഓസീസ് ഉയർത്തിയ 435 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് അവസാനദിനം 352 റൺസിനു പുറത്താകുകയായിരുന്നു. 85 റൺസെടുത്ത സാക് ക്രോളിയാണ് ടോപ് സ്കോറർ. ജാമി സ്മിത്ത് (60), വിൽ ജാക്സ് (47), ബ്രൈഡൺ കഴ്സ് (39), ജോ റൂട്ട് (39) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
അവസാന ദിനം ആറിന് 206 എന്ന നിലയില്‍ ക്രീസിലെത്തിയ ഇംഗ്ലണ്ടിന് ജാമി സ്മിത്തിന്റെയും വില്‍ ജാക്സിന്റെയും ചെറുത്തുനില്പ് പ്രതീക്ഷ നല്‍കിയിരുന്നു. ഇരുവരും ചേർന്ന് 91 റൺസ് കൂട്ടിച്ചേർത്തതോടെ പോരാട്ടം വീണ്ടും ആവേശത്തിലായി.
82 പന്തിൽ ഏഴു ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 60 റൺസെടുത്ത ജാമി സ്മിത്ത് സ്റ്റാർക്കിന്റെ പന്തിൽ കമ്മിൻസിന് പിടികൊടുത്തു മടങ്ങിയതോടെ ഇംഗ്ലണ്ട് ഏഴിന് 285 റൺസെന്ന നിലയിലായി. പിന്നാലെ ക്രീസിൽ ഒന്നിച്ച വിൽ ജാക്സും ബ്രൈഡൺ കഴ്സും ചേർന്ന് ചെറുത്തുനില്പ് തുടർന്നു. ഇരുവരും ചേർന്ന് 52 റൺസ് കൂട്ടിച്ചേർത്തു.
സ്കോർ 337 റൺസിൽ നില്‍ക്കെ ജാക്സും മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. ഒരറ്റത്ത് കഴ്സ് പിടിച്ചുനിന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ തുടരെ നഷ്ടമായതോടെ ഇംഗ്ലണ്ട് കളി കൈവിട്ടു.
ഓസ്ട്രേലിയയ്ക്കു വേണ്ടി മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ സ്കോട്ട് ബോളണ്ട് ഒരു വിക്കറ്റെടുത്തു.
Sports
അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയയ്ക്ക് മികച്ച ലീഡ്. മൂന്നാംദിനം കളിയവസാനിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 271 റൺസെന്ന നിലയിലാണ് ആതിഥേയർ. ഇതോടെ, ഓസ്ട്രേലിയയ്ക്ക് നിലവിൽ 356 റൺസിന്റെ ആകെ ലീഡുണ്ട്.
സെഞ്ചുറിയോടെ ക്രീസിലുള്ള ട്രാവിസ് ഹെഡിന്റെ കരുത്തിലാണ് ഓസ്ട്രേലിയ കൂറ്റൻ ലീഡിലേക്ക് നീങ്ങുന്നത്. 196 പന്തിൽ 13 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 142 റൺസാണ് ഹെഡിന്റെ സമ്പാദ്യം. അർധസെഞ്ചുറിയോടെ അലക്സ് ക്യാരി (52) ഹെഡിനൊപ്പം ക്രീസിലുണ്ട്.
ജെയ്ക് വെതറാൾഡ് (ഒന്ന്), മാർനസ് ലബുഷെയ്ൻ (13), ഉസ്മാൻ ഖവാജ (40), കാമറൂൺ ഗ്രീൻ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്കു നഷ്ടമായത്. ഇംഗ്ലണ്ടിനു വേണ്ടി ജോഷ് ടംഗ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ ബ്രൈഡൺ കഴ്സ്, വിൽ ജാക്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഓസീസിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 371 റൺസിനെതിരേ ഇംഗ്ലണ്ട് 286 ന് പുറത്തായിരുന്നു. 83 റൺസെടുത്ത നായകൻ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. ജോഫ്ര ആർച്ചർ (51), ഹാരി ബ്രൂക്ക് (45), ബെൻ ഡക്കറ്റ് (29) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഓസീസിനു വേണ്ടി പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ നഥാൻ ലിയോൺ രണ്ടും മിച്ചൽ സ്റ്റാർക്ക്, കാമറോൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയയ്ക്ക് 85 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ്. ഓസീസിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 371 റൺസിനെതിരേ ഇംഗ്ലണ്ട് 286 ന് പുറത്തായി.
83 റൺസെടുത്ത നായകൻ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. ജോഫ്ര ആർച്ചർ (51), ഹാരി ബ്രൂക്ക് (45), ബെൻ ഡക്കറ്റ് (29) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഓസീസിനു വേണ്ടി പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ നഥാൻ ലിയോൺ രണ്ടും മിച്ചൽ സ്റ്റാർക്ക്, കാമറോൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
രണ്ടാമിന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ മൂന്നാംദിനം ചായയ്ക്കു പിരിയുമ്പോൾ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുത്തിട്ടുണ്ട്. 68 റൺസുമായി ട്രാവിസ് ഹെഡും 27 റൺസുമായി ഉസ്മാൻ ഖവാജയുമാണ് ക്രീസിൽ. ഒരു റൺസെടുത്ത ജെയ്ക് വെതറാൾഡ്, 13 റൺസെടുത്ത മാർനസ് ലബുഷെയ്ൻ എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്കു നഷ്ടമായത്. നിലവിൽ ഓസീസിന് ആകെ 204 റൺസിന്റെ ലീഡുണ്ട്.
Sports
അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ വൻ തകർച്ചയ്ക്കു ശേഷം പിടിച്ചുനിന്ന് ഇംഗ്ലണ്ട്. രണ്ടാംദിനം കളിയവസാനിപ്പിക്കുമ്പോൾ ഒന്നാമിന്നിംഗ്സിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 213 റൺസെന്ന നിലയിലാണ് സന്ദർശകർ.
45 റൺസുമായി നായകൻ ബെൻ സ്റ്റോക്സും 30 റൺസുമായി ജോഫ്ര ആർച്ചറുമാണ് ക്രീസിൽ. ഇരുവർക്കും പുറമേ ബെൻ ഡക്കറ്റ് (29), ജോ റൂട്ട് (19), ഹാരി ബ്രൂക്ക് (45), ജാമി സ്മിത്ത് (22) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
ഒരു ഘട്ടത്തിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 168 റൺസെന്ന നിലയിൽ വീണ ഇംഗ്ലണ്ടിനെ ബെൻ സ്റ്റോക്സും ജോഫ്ര ആർച്ചറും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് ഇതുവരെ 45 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ഓസ്ട്രേലിയയ്ക്കു വേണ്ടി പാറ്റ് കമ്മിൻസ് 54 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ സ്കോട്ട് ബോളണ്ട്, നഥാൻ ലയോൺ എന്നിവർ രണ്ടുവിക്കറ്റ് വീതവും കാമറോൺ ഗ്രീൻ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, എട്ടിന് 326 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ 371 റൺസിനു പുറത്തായിരുന്നു. വാലറ്റത്ത് അർധസെഞ്ചുറി നേടിയ മിച്ചൽ സ്റ്റാർക്ക് (54) ആണ് ഓസീസ് സ്കോർ 350 കടത്തിയത്.
ഇംഗ്ലണ്ടിനു വേണ്ടി ജോഫ്ര ആർച്ചർ 53 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തി. ബ്രൈഡൺ കഴ്സ്, വിൽ ജാക്സ് എന്നിവർ രണ്ടുവിക്കറ്റ് വീതവും ജോഷ് ടംഗ് ഒരു വിക്കറ്റും വീഴ്ത്തി.
Sports
ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ മികച്ച നിലയിൽ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 334 നെതിരെ ബാറ്റ് ചെയ്ത ഓസ്ട്രേലിയ 511 റൺസെടുത്താണ് പുറത്തായത്. 177 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇതോടെ ഓസീസിന് ലഭിച്ചത്.
രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ട് ബാറ്റിംഗ് നിര വൻ തകർച്ചയാണ് നേരിട്ടത്. മൂന്നാം ദിനത്തിലെ മത്സരം നിർത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 134 എന്ന നിലയിലാണ് ഇംഗ്ലണ്ട്. നാല് റൺസ് വീതം നേടിയ ബെൻ സ്റ്റോക്ക്സും വിൽ ജാക്ക്സുമാണ് ക്രീസിലുള്ളത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 43 റൺസ് പുറകിലാണ് നിലവിൽ ഇംഗ്ലണ്ട്.
44 റൺസ് നേടിയ ഓപ്പണർ സാക്ക് ക്രൗളിക്കും 26 റൺസെടുത്ത ഒലി പോപ്പിനും മാത്രമാണ് രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലീഷ് നിരയിൽ തിളങ്ങാനായത്. രണ്ട് വിക്കറ്റ് വീതം നേടിയ മിച്ചൽ സ്റ്റാർക്കും മൈക്കൽ നെസറും സ്കോട്ട് ബോളണ്ടും ചേർന്നാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തകർത്തത്.
നേരത്തെ ആദ്യ ഇന്നിംഗ്സിൽ 511 റൺസാണ് ഓസ്ട്രേലിയ എടുത്തത്. മിച്ചൽ സ്റ്റാർക്ക്, ജെയ്ക്ക് വെതറാൾഡ്, മാർനസ് ലെബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, അലക്സ് കാരി എന്നിവരുടെ അർധ സെഞ്ചുറികളുടെ മികവിലാണ് ഓസീസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
77 റൺസെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഓസ്ട്രേലിയയുടെ ടോപ്സ്കോറർ. വെതറാൾഡ് 72 റൺസും ലെബുഷെയ്ൻ 65 റൺസും സ്റ്റീവ് സ്മിത്ത് 61 റൺസും അലക്സ് കാരി 63 റൺസും എടുത്തു. 45 റൺസെടുത്ത കാമറൂൺ ഗ്രീനും ഓസ്ട്രേലിയയ്ക്ക് വേണ്ടി തിളങ്ങി.
ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാർസ് നാല് വിക്കറ്റെടുത്തു. ബെൻ സ്റ്റോക്ക്സ് മൂന്ന് വിക്കറ്റും ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൻ, വിൽ ജാക്ക്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ബ്രിസ്ബേൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ലീഡെടുത്ത് ഓസ്ട്രേലിയ. ഒന്നാം ഇന്നിംഗ്സിൽ ബാറ്റിംഗ് തുടരുന്ന ഓസീസ് ആറുവിക്കറ്റ് നഷ്ടത്തിൽ 360 റൺസെന്ന നിലയിലാണ്. നിലവിൽ ഓസ്ട്രേലിയായിക്ക് 26 റൺസിന്റെ ലീഡാണുള്ളത്.
അലക്സ് കാരി (46) മൈക്കൽ നെസർ (15) എന്നിവരാണ് ക്രീസിൽ. ജെയ്ക്ക് വെതറാൾഡ് (72), മാർനസ് ലബുഷെയ്ൻ (65) സ്റ്റീവൻ സ്മിത്ത് (61) എന്നിവരുടെ അർധസെഞ്ചുറികളാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി ബ്രെയ്ഡൻ കാര്‍സ് മൂന്നും ബെൻ സ്റ്റോക്സ് രണ്ടും വിക്കറ്റെടുത്തു.
ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 325 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ഒമ്പതു റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. 334 റൺസിന് ടീം പുറത്തായി. 138 റൺസെടുത്ത ജോ റൂട്ട് പുറത്താവാതെ നിന്നു. ജൊഫ്ര ആർച്ചറാണ് (38) രണ്ടാം ദിനം പുറത്തായത്. ഓസീസിനായി സ്റ്റാർക്ക് ആറു വിക്കറ്റ് വീഴ്ത്തി.
Sports
ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയായ്ക്കെതിരെ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ. ജോ റൂട്ടിന്റെ സെഞ്ചുറി (135) മികവിൽ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയിലാണ് സന്ദർശകർ.
135 റൺസെടുത്ത ജോ റൂട്ടും 32 റണ്‍സോടെ ജോഫ്ര ആര്‍ച്ചറുമാണ് ക്രീസില്‍. ഓസീസ് മണ്ണിലെ റൂട്ടിന്റെ ആദ്യ സെഞ്ചുറിയാണ് ബ്രിസ്ബേനിൽ പിറന്നത്. 264/9 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ റൂട്ടും ആർച്ചറും കരകയറ്റുകയായിരുന്നു. പത്താം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 64 റണ്‍സെടുത്തിട്ടുണ്ട്.
ഓപ്പണര്‍ സാക് ക്രോളി (76) മികച്ച പ്രകടനം പുറത്തെടുത്തു. ഓസീസിനായി സ്റ്റാർക്ക് ആറുവിക്കറ്റെടുത്തു. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിൽ ഓസീസ് വിജയിച്ചിരുന്നു.
Sports
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയന്‍ ഓപ്പണിംഗ് ബാറ്റര്‍ ഉസ്മാന് ഖ്വാജ രണ്ടാം ആഷസ് ടെസ്റ്റിനുള്ള ടീമില്‍നിന്നു പുറത്ത്. പുറംവേദനയെത്തുടര്‍ന്നാണ് ഖ്വാജയെ ഒഴിവാക്കിയത്. ഖ്വാജയുടെ ഒഴിവിലേക്ക് ട്രാവിസ് ഹെഡ് ഓപ്പണറായി എത്തും.
ജാക്സ് ടീമില്‍
രണ്ടാം ആഷസ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. പരിക്കേറ്റ പേസര്‍ മാര്‍ക്ക് വുഡിനു പകരം സ്പിന്‍ ഓള്‍റൗണ്ടര്‍ വില്‍ ജാക്സ് ടീമില്‍ ഉള്‍പ്പെട്ടു.
Sports
ബ്രിസ്ബെയ്ന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ ടീമിലും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ജോഷ് ഹെയ്സല്‍വുഡും ഇല്ല.
പരിക്കേറ്റു വിശ്രമത്തിലായിരുന്നു ഇരു പേസ് ബൗളര്‍മാരും പൂര്‍ണമായി ആരോഗ്യം വീണ്ടെടുക്കാത്ത സാഹചര്യത്തിലാണ് ടീമില്‍ ഉള്‍പ്പെടുത്താത്തത്. പെര്‍ത്തില്‍ നടന്ന ഒന്നാം ടെസ്റ്റിലും ഇരുവരും ഓസീസിനായി കളിച്ചില്ല.
ഡിസംബര്‍ നാലിന് ബ്രിസ്ബെയ്നിലാണ് രണ്ടാം ആഷസ്. മത്സരം ഡേ-നൈറ്റ് (പിങ്ക് ബോള്‍) ആണ്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിന് ഓസ്ട്രേലിയ ജയിച്ചിരുന്നു.
Sports
സിഡ്നി: പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഓസീസ് പേസര്‍മാരായ പാറ്റ് കമ്മിന്‍സും ജോഷ് ഹെയ്സല്‍വുഡും പരിശീലനം പുനരാരംഭിച്ചു.
ഇംഗ്ലണ്ടിന് എതിരായ ആഷസ് ടെസ്റ്റ് പരമ്പരയുടെ രണ്ടാം മത്സരത്തിനു മുന്നോടിയായി ഇരുവരുടെയും തിരിച്ചുവരവ് ഓസ്ട്രേലിയയ്ക്ക് കൂടുതല്‍ ശക്തി പകരും.
ക്യാപ്റ്റന്‍ കമ്മിന്‍സും ഹെയ്സല്‍വുഡും ഇന്നലെ നെറ്റ്സില്‍ ബൗളിംഗ് പരിശീലനം നടത്തി. അടുത്ത മാസം നാലിന് ഗാബയിലാണ് രണ്ടാം ആഷസ് ടെസ്റ്റ്.
കമ്മിന്‍സിനു പകരം ഒന്നാം ആഷസില്‍ കളിച്ചത് സ്കോട്ട് ബോലണ്ട് ആയിരുന്നു. ഹെയ്സല്‍വുഡിനു പകരം ബ്രണ്ടന്‍ ഡോഗെറ്റും. ഒന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയ എട്ട് വിക്കറ്റ് ജയം നേടി.